വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹം: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം
സർവകലാശാലകളിലെ കാവിവൽക്കരണത്തിനും വന്ദേമാതരത്തിന്റെ പൂർണ ആലാപനത്തിനുമെതിരെ നടന്ന പ്രതിഷേധത്തിൽ അസ്വസ്ഥരായി വിദ്യാർഥികൾക്ക് നേരെ സംസ്ഥാന സർക്കാർ അഴിച്ചുവിട്ട ആക്രമണം പ്രതിഷേധാർഹമെന്ന് മഹിളാ അസോസിയേഷൻ. സമാധാനപരമായി പ്രതികരിച്ച വിദ്യാർഥികളെയാണ് ക്രൂരമായി തല്ലിച്ചതച്ചത്. പുരുഷ പൊലീസാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഇത്തരം അതിക്രമങ്ങൾക്ക് മുമ്പിൽ പതറുന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും വർഗീയവൽക്കരണത്തിനെതിരെയും ശക്തമായി പോരാടിയാണ് എസ്എഫ്ഐ വളർന്നത്. കേരളത്തെ വർഗീയവൽക്കരിക്കാനാണ് സർവകലാശാലകളെ കാവിവൽക്കരിക്കുന്നത്. ആർഎസ്എസിന് കൂടുതൽ വിധേയപ്പെട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. വിദ്യാർഥികൾക്കെതിരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും പറഞ്ഞു.








0 comments