ad
Deshabhimani

100 കോടിയിൽ സയൻസ്‌– 
ടെക്‌ പാർക്ക്‌ ഉയരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2026, 05:03 AM | 1 min read

തിരുവനന്തപുരം

ടെക്‌നോസിറ്റിയിൽ 100 കോടി നിക്ഷേപത്തിൽ സെമികണ്ടക്ടർ ശേഷി വികസനവും ശാസ്ത്രസാങ്കേതിക അനുഭവങ്ങളും സമന്വയിപ്പിക്കുന്ന പുതിയ പാർക്ക് വരുന്നു. 10 ഏക്കറിൽ ഐഐഐടിഎംകെ കേരളയുമായി സഹകരിച്ച് എക്സ്ട്ര ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നൂതന സാങ്കേതികവിദ്യ, ഗവേഷണം, സംരംഭകത്വം, വ്യവസായ സഹകരണം, പൊതുജന ഇടപെടല്‍ എന്നിവയെ ഒരൊറ്റ ആവാസവ്യവസ്ഥയില്‍ കൂട്ടിയിണക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് പ്രയോജനപ്പെടുംവിധം സാങ്കേതികവിദ്യ അറിഞ്ഞ്‌ പഠിക്കാനാകും. ​സെമികണ്ടക്ടർ പ്രോസസ് പ്രദർശനം, ചിപ്പ്- ഡിസൈൻ പഠനകേന്ദ്രങ്ങൾ, ഇലക്ട്രോണിക് ലാബുകൾ, പ്രോട്ടോടൈപ്പിങ്‌ സൗകര്യങ്ങൾ എന്നിവയുണ്ടാകും. ഘട്ടംഘട്ടമായി എഐ, റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി മുന്നൂറി-ലധികം സാങ്കേതിക ഗാലറികളും അഞ്ഞൂറിലധികം സംവേദനാത്മക അനുഭവങ്ങളും സജ്ജീകരിക്കും. 2050-ലെ ഭാവി സാങ്കേതികവിദ്യകളെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന വേൾഡ്‌@2050, ഫ്യൂച്ചർ സയൻസ്‌ ഇമ്മേഴ്സീവ് അനുഭവം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home