ചേർത്തല നഗരസഭ 2.27 ടൺ ഇ – മാലിന്യം ശേഖരിച്ചു

ചേർത്തല നഗരസഭ ശേഖരിച്ച ഇ – മാലിന്യം വഹിച്ച വാഹനം നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചേർത്തല
സുസ്ഥിര മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ഇ-–മാലിന്യ ശേഖരണയജ്ഞത്തിൽ 35 വാർഡിൽനിന്ന് 2270 കിലോഗ്രാം ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്തു. നഗരനിവാസികളുടെ പങ്കാളിത്തമാണ് സംരംഭത്തിന്റെ വിജയത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. ശേഖരിച്ച ഇ–-മാലിന്യത്തിന് പ്രതിഫലമായി 54,627 രൂപ വിതരണംചെയ്തു. പാരിസ്ഥിതികാവബോധം വളർത്താനും മാലിന്യസംസ്കരണ പ്രക്രിയയിൽ പ്രോത്സാഹനമേകാനും ഇത് സഹായകമായി. ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കാൻ ശേഖരിച്ച ഇ–-മാലിന്യം ക്ലീൻകേരള കമ്പനിക്ക് കൈമാറി. മാലിന്യംവഹിച്ച വാഹനം നഗരസഭാധ്യക്ഷ ഫ്ലാഗ്ഓഫ് ചെയ-്തു.










0 comments