ചേർത്തല നഗരസഭ
എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

ചേർത്തല നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ പത്രികാ സമർപ്പണത്തിന് നേതാക്കളും പ്രവർത്തകരും അണിനിരന്ന പ്രകടനമായി എത്തുന്നു
ചേർത്തല
നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ വ്യാഴാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായാണ് നഗരസഭ ഓഫീസിലെത്തി പത്രിക സമർപ്പിച്ചത്. 36 സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രകടനത്തിൽ അണിനിരന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, ഏരിയ സെക്രട്ടറി ബി വിനോദ്, കേരള കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗം വി ടി ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ, സെക്രട്ടറി പി ഷാജിമോഹൻ, നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ എന്നിവർ പ്രകടനം നയിച്ചു.










0 comments