ad
Deshabhimani

കാപ്പ ചുമത്തി 
ജയിലിൽ അടച്ചു

മനീഷ്‌

മനീഷ്‌

വെബ് ഡെസ്ക്

Published on Jan 06, 2026, 12:16 AM | 1 min read

കൊച്ചി

ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും ഇടക്കൊച്ചിയിൽ താമസിക്കാരനുമായ മനീഷിനെ (27) കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. മോഷണം, കവർച്ച, കഞ്ചാവുവിൽപ്പന, വധശ്രമം, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്‌ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളുണ്ട്. 2024ൽ കാപ്പപ്രകാരം ഒരുവർഷം വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നു. പുറത്തിറങ്ങിയശേഷം നെടുന്പാശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തി പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ സുഹൃത്തിനെ വടിവാളുകൊണ്ട് വെട്ടുകയും ബിയർ കുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇ‍ൗ കേസിലും മനീഷിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പള്ളുരുത്തി ഇൻസ്‌പെക്ടർ കിരൺ സി നായർ, സബ്‌ ഇൻസ്‌പെക്ടർമാരായ അജ്മൽ ഹുസൈൻ, ഗോവിന്ദൻ, സിപിഒമാരായ കെ എസ്‌ ബിബിൻ, കെ എ അനീഷ് എന്നിവരടങ്ങിയ സംഘമാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home