ചമ്പക്കുളം മൂലം വള്ളംകളി
തകഴിയിൽ കൈകൊട്ടിക്കളി മത്സരം

ചമ്പക്കുളം മൂലം വള്ളംകളി പ്രചാരണാർഥം സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
മൂലം വള്ളംകളി പ്രചാരണത്തിന് തകഴിയിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ കൃഷ്ണകൃപ വണ്ടാനം ജേതാക്കളായി. ശിവ കാർത്തികേയൻ കൊല്ലം രണ്ടാം സ്ഥാനവും കലാത്മിക മാന്നാർ മൂന്നാം സ്ഥാനവും നേടി. മത്സരം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ അധ്യക്ഷനായി. നടൻ പ്രമോദ് വെളിയനാട്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ ജി അരുൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ജി ജലജകുമാരി, മിനി മന്മഥൻനായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എം എസ് ശ്രീകാന്ത്, തകഴി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അംബിക ഷിബു, എം മദൻലാൽ, ജയശ്രീ വേണുഗോപാൽ, ജയചന്ദ്രൻ, ശശാങ്കൻ, മിനി സുരേഷ്, ബെൻസൺ, റീന മതികുമാർ ജലോത്സവ സമിതി ഭാരവാഹികളായ അജിത്ത് പിഷാരത്ത്, അഗസ്റ്റിൻ ജോസ്, ജോപ്പൻ ജോയ് വാരിക്കാട്, എ വി മുരളി, വിൽസൺ ചമ്പക്കുളം, ബിജു സെബാസ്റ്റ്യൻ, സുനിൽ ചമ്പക്കുളം എന്നിവർ സംസാരിച്ചു.
0 comments