ചമ്പക്കാട് റോഡ് പുനർനിർമാണം തുടങ്ങി

വല്ലയിൽ ചമ്പക്കാട് റോഡ് രണ്ടാംഘട്ട പുനർനിർമാണം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
വല്ലയിൽ- അർത്തുങ്കൽ ചമ്പക്കാട് റോഡിന്റെ രണ്ടാംഘട്ട നിർമാണം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. മന്ത്രിയുടെ നിർദേശപ്രകാരം ബജറ്റിൽ അനുവദിച്ച നാലുകോടി രൂപ ഉപയോഗിച്ചാണ് റോഡ് പുനർനിർമാണം. 2.35 കിലോമീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിലാണ് പുനർനിർമണം. വെള്ളക്കെട്ട് രൂക്ഷമായ ഇടങ്ങളിൽ റോഡ് ഉയർത്തി നിർമിക്കുന്നതോടൊപ്പം നാല് കലുങ്കുകളും പുനർനിർമിക്കും. മന്ത്രി ഇടപെട്ട് ലഭ്യമാക്കിയ ദേശീയപാത 66ലെ ആഹ്വാനം അടിപ്പാത ഗതാഗതത്തിന് തുറക്കുന്നതോടെ അർത്തുങ്കലിലേക്ക് പ്രധാനപാതിയായി റോഡ് മാറും. ചേർത്തല നഗരത്തിലെ മോശം പ്രധാനപാതകൾ ആറ് മാസത്തിനുള്ളിൽ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ നടപടിയായെന്ന് മന്ത്രി പറഞ്ഞു.










0 comments