പെട്രോൾ പമ്പിൽ കാർ ഇടിച്ചുകയറി

പെട്രോൾ പമ്പിൽ കാർ ഇടിച്ചുകയറി
അരൂർ
നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി പെട്രോൾ പമ്പിലെ ബൂത്ത് പൂർണമായും തകർന്നു. രണ്ട് ജീവനക്കാർക്കും കാർ ഡ്രൈവർക്കും പരിക്ക്. ഞായർ വൈകിട്ട് നാലിന് അരൂർ ഇന്ത്യൻ ഓയിൽ പമ്പിലായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാർ ഇന്ധനം നിറച്ചശേഷം റോഡിലേക്ക് ഇറക്കാൻ ഒരുങ്ങവേ നിയന്ത്രണം തെറ്റുകയായിരുന്നു. ജീവനക്കാരായ തൈക്കാട്ടുശേരി സ്വദേശിനി നൈസി (40), നേപ്പാൾ സ്വദേശി ദുർഗഗിരി (42)എന്നിവർക്കാണ് പരിക്കേറ്റത്. ഗിരിജയുടെ തലയ-്ക്കും ദുർഗഗിരിയുടെ വാരിയെല്ലിനും പൊട്ടലുണ്ട്. ഇവരെ മരട് ലേക-്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments