print edition റഷ്യൻ കപ്പലിലേക്ക് വീണ്ടും ആക്രമണം

അങ്കാറ
റഷ്യയിൽനിന്ന് ജോർജിയയിലേക്ക് സൂര്യകാന്തി എണ്ണ കൊണ്ടുപോകുന്ന കപ്പൽ കരിങ്കടലിൽ ആക്രമിക്കപ്പെട്ടതായി തുർക്കിയ സമുദ്ര അതോറിറ്റി. കഴിഞ്ഞ ദിവസം രണ്ട് റഷ്യൻ എണ്ണ ടാങ്കറുകൾക്കുനേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഉക്രയ്‌നാണെന്നാണ് റിപ്പോർട്ട്.
ചരക്ക് കപ്പലുകൾക്കെതിരായ ആക്രമണങ്ങളെ തുർക്കിയ പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ അപലപിച്ചു. കപ്പലിലെ ജീവനക്കാർക്കും പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്‌ക്കും വെല്ലുവിളിയാകുന്ന ആക്രമണങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.








0 comments