പവര്‍കട്ടിനെതിരെ മെഴുകുതിരികത്തിച്ച് പ്രതിഷേധം

ചാരുംമൂട്
വൈദ്യുതിക്ഷാമം പരിഹരിക്കാതെ നാടിനെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം ചുനക്കര വടക്ക് ലോക്കൽ കമ്മിറ്റി ചുനക്കര പഞ്ചായത്ത് ജങ്ഷനില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. സമരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, പി മധു, വി ഗീത, ലോക്കൽ സെക്രട്ടറി മനോജ് കമ്പനിവിള, എസ് ശോഭന എന്നിവർ സംസാരിച്ചു.










0 comments