ad
Deshabhimani

അങ്ങനങ്ങ്‌ പോയാലോ

thief

സ്വർണമാല മോഷ്ടാവിൽനിന്നും പിടിച്ചെടുത്ത ശേഷം രജനി

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

കായംകുളം

സ്വർണമാല പൊട്ടിച്ച് സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്‌ടാവിനെ സാഹസികമായി കീഴടക്കി യുവതി. കൃഷ്‌ണപുരം പഞ്ചായത്ത്‌ ഓഫീസിന്‌ സമീപത്തെ സ്ഥാപനത്തിൽ കയറി മാല പൊട്ടിച്ചെടുത്ത ഭരണിക്കാവ് ഇലിപ്പിക്കുളം സ്വദേശി നെൽസൺ (30) നെയാണ് യുവതി കൈയോടെ പിടികൂടിയത്. ചൊവ്വ പകൽ മൂന്നോടെയാണ് സംഭവം. സ്ഥാപന ഉടമ രജനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ശേഷം ഇയാൾ സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെ ഓടിയെത്തിയ രജനി സ്‌കൂട്ടറിന്റെ പിന്നിൽ തൂങ്ങിക്കിടന്ന് ബഹളംവച്ചതോടെയാണ്‌ പ്രതി കുടുങ്ങിയത്‌. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടി കായംകുളം പൊലീസിന്‌ കൈമാറി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home