ad
Deshabhimani

ബുധനൂരിൽ 18 കുടുംബം ഭൂമിയുടെ നേരവകാശികൾ

പട്ടയ വിതരണം

ബുധനൂര്‍ പഞ്ചായത്തില്‍ പട്ടയം ലഭിച്ച കുടുംബങ്ങള്‍ മന്ത്രി സജി ചെറിയാനോടൊപ്പം

വെബ് ഡെസ്ക്

Published on Nov 04, 2025, 12:06 AM | 1 min read

മാന്നാര്‍

കാലങ്ങളായി ഭൂമിയിൽ അവകാശം ലഭിക്കാത്ത കുടംബങ്ങള്‍ക്ക് പട്ടയം നല്‍കി ബുധനൂര്‍ പഞ്ചായത്ത്. എണ്ണയ്‌ക്കാട് മഠത്തികുറ്റി നഗറിലെ 18 കുടുംബത്തിനുള്ള പട്ടയമാണ് നല്‍കിയത്. 16 പട്ടികജാതി കുടുംബങ്ങൾക്കും രണ്ട് ഒബിസി കുടുംബങ്ങൾക്കുമാണ് പട്ടയം ലഭിച്ചത്. പട്ടയവിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്‌പലത മധു അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ് ജി രാമകൃഷ്‌ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ കെ രാജേഷ്, എസ് സുരേഷ്, ജി ഉണ്ണികൃഷ്‌ണൻ, ശോഭ മഹേശന്‍, എന്‍ രാജേന്ദ്രന്‍, ചെങ്ങന്നൂർ തഹസിൽദാർ അശ്വനി അച്യുതൻ, പഞ്ചായത്ത് സെക്രട്ടറി ടി ജെ ജോൺസൺ, വില്ലേജ് ഓഫീസർ സുരേഷ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home