ആരോഗ്യത്തിനും കൃഷിക്കും പ്രാധാന്യം നൽകി ഭരണിക്കാവ് ബജറ്റ്

ഭരണിക്കാവ് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പുഷ്പമ്മ ബോസ് മാത്യു അവതരിപ്പിക്കുന്നു
മാവേലിക്കര
ആരോഗ്യത്തിനും കൃഷിക്കും പ്രാധാന്യം നൽകി ഭരണിക്കാവ് പഞ്ചായത്ത് ബജറ്റ്. 52,01,93,992 രൂപ വരവും 50,88,74,157 രൂപ ചെലവും 1,13,19,835 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്‌പ്രസിഡന്റ് പുഷ്‌പമ്മ ബോസ് മാത്യു അവതരിപ്പിച്ചു. പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി 52,23,400 രൂപ വകയിരുത്തി. മൃഗസംരക്ഷണ ക്ഷീരവികസന മേഖലയ്‌ക്ക് 65,71,800, കേവല ദാരിദ്ര്യമുക്ത പഞ്ചായത്ത് എന്നിവയ്‌ക്ക് ആറുലക്ഷം നൽകും. കുറഞ്ഞ ചെലവിൽ ഹൈടെക് ലാബ് സൗകര്യം കൊണ്ടുവരും. 60 വയസ് കഴിഞ്ഞ കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റ് നൽകും. ആരോഗ്യമേഖലയിലെ സുസ്ഥിരവികസനത്തിന് 83.50 ലക്ഷം വകയിരുത്തി. സ്‌കൂളുകളിൽ സ്‌മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കും. സ്‌കൂളുകളെ ഹരിതവിദ്യാലയങ്ങളാക്കും. 18.25 ലക്ഷം വകയിരുത്തി. അങ്കണവാടികളുടെ സമഗ്രവികസനത്തിന് 67,57,500 രൂപയുണ്ട്. ബാലസഭയുടെ പ്രവർത്തനങ്ങൾക്ക് ഒരുലക്ഷം, ഭിന്നശേഷി വിഭാഗത്തിന് 35.75 ലക്ഷം, വനിതാവികസനം പ്രാദേശിക സാമ്പത്തികവികസനം മേഖലയിൽ 24.35 ലക്ഷം, വയോജന സൗഹൃദ പഞ്ചായത്തിന് 27 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 3,13,54,000, ശുചിത്വത്തിനും മാലിന്യസംസ്‌കരണത്തിനും 92 ലക്ഷം, സമഗ്ര ജലവിഭവ പരിപാലനത്തിന് 29 ലക്ഷം, ഊർജമേഖലയിൽ 47 ലക്ഷം, പശ്ചാത്തലവികസനത്തിന് 2.78 കോടി, ലൈഫിൽ 6,28,50,000 രൂപ, കലാകായിക സാംസ്‌കാരികപ്രവർത്തനങ്ങൾക്ക് 4.1 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. ഇവയ്‌ക്ക് പുറമേ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പൺ ജിമ്മിന് 10 ലക്ഷവും വകയിരുത്തി.










0 comments