കഞ്ഞിക്കുഴി സന്ദർശിച്ച് ബ്രിട്ടൻ ഗവേഷക വിദ്യാർഥികൾ
ലോക്കൽ ഇൗസ് ഇന്റർനാഷണൽ

ബ്രിട്ടനിൽനിന്നെത്തിയ പന്ത്രണ്ടംഗ ഗവേഷക ടീമിനെ കഞ്ഞിക്കുഴിയിലെ പരമ്പരാഗത നെൽവിത്തിനമായ വിരിപ്പും മുണ്ടകനും നൽകി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാര്‍ സ്വീകരിക്കുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് സന്ദർശിച്ച് ബ്രിട്ടനിൽ നിന്നുള്ള ഗവേഷക വിദ്യാർഥിസംഘം. ന്യൂകാസിൽ നോർത്തുംബ്രിയ സർവകലാശാലയിലെ പ്രൊഫസർമാരായ സ്റ്റീവ് ടെയ്‌ലർ, ഇംഗെ ബൗഡെവ്ജിൻ എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ടംഗ വിദ്യാർഥികളാണ് എത്തിയത്. തിരുവനന്തപുരം ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഐഐഎംഎഡി കൺസൾട്ടിങ് നടപ്പാക്കുന്നതും അക്കാദമിക് ജിജ്ഞാസയെ ഫീൽഡുമായി ബന്ധിപ്പിക്കുന്നതുമായ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മുതിർന്ന ഗവേഷണ അസോസിയേറ്റുകളായ രോഹിത് ഇരുദയരാജനും അജയ് കരുവള്ളിയും ടീമിനൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത്-രാജ് സംവിധാനങ്ങളും കഞ്ഞിക്കുഴിയിൽ കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും കാർഷിക ഇടപെടലുകളും സംഘം നേരിട്ടറിഞ്ഞു. കളത്തിവീട്ടിലെ പൊതുവിതരണകേന്ദ്രവും ചെറുവാരണം കയർ മാറ്റ്സ് ആൻഡ് മാറ്റിങ്‌സ് സൊസൈറ്റിയും സന്ദർശിച്ചു. പ്രസിഡന്റ് എൻ കെ നടേശൻ, സെക്രട്ടറി സി പി ദിലീപ് എന്നിവർ സ്ഥാപനത്തിന്റെ പ്രവർത്തനം വിശദികരിച്ചു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നതും തൊഴിലാളികൾ നയിക്കുന്നതുമായ കയർ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഓഫീസിലെത്തിയ ടീമിനെ പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ നെൽ വിത്തിനമായ വിരിപ്പും മുണ്ടകനും നൽകി വരവേറ്റു. വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, സ്ഥിരംസമിതി അധ്യക്ഷരായ ആർ അശ്വിൻ, ജി മുരളി, വിജിമോൾ, സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ, മോളി ഭദ്രസേനൻ, പി മുരളി, വി സോയ, എം കെ സജി, പി അക്ബർ, സജിതാബൈജു, എം ഡി മുരളി, സതീശൻ, ജി ഉദയപ്പൻ, ജി ഗോപിനാഥ്, വി പ്രസന്നൻ, ബാബു കറുവള്ളി, ജയശ്രീ ഉല്ലാസ്, വൽസലാ മുരളി, സോമ, ഷീജ, ജയമോൾ, സൗമ്യ എന്നിവർ ചർച്ചകൾക്ക് നേതൃത്വംനൽകി.










0 comments