ad
Deshabhimani

വെള്ളക്കെട്ട്‌ പ്രശ്‌നങ്ങളിൽ 
ബിആർസി പ്രോജക്‌ട്‌

"വെള്ളക്കെട്ട് പ്രശ്നങ്ങളും, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും: ഒരു ശാസ്‌ത്രീയ അവലോകനം’ പ്രോജക്‌ട്‌ പഞ്ചായത്ത് പ്രസിഡന്റ്  ബിനീത പ്രമോദ് ഉദ്ഘാടനംചെയ്യുന്നു

"വെള്ളക്കെട്ട് പ്രശ്നങ്ങളും, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും: ഒരു ശാസ്‌ത്രീയ അവലോകനം’ പ്രോജക്‌ട്‌ പഞ്ചായത്ത് പ്രസിഡന്റ് ബിനീത പ്രമോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 13, 2026, 12:59 AM | 1 min read

അരൂർ

കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാലയും തുറവൂർ ബിആർസിയും ചേർന്ന് "വെള്ളക്കെട്ട് പ്രശ്നങ്ങളും, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും: ഒരു ശാസ്‌ത്രീയ അവലോകനം’ പ്രോജക്‌ട്‌ സംഘടിപ്പിച്ചു. അരൂർ, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി പ്രദേശങ്ങളിലായിരുന്നു പരിപാടി. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിനീത പ്രമോദ് ഉദ്ഘാടനംചെയ്‌തു. അക്ഷര അരുൺ അധ്യക്ഷയായി. ബിആർസി ട്രെയിനറായ സി ജി ജയശ്രീ, സിആർസിമാരായ ആർ നിഷ, ആശാചന്ദ്രൻ, പി എം ശ്രീക്കുട്ടൻ, പി എം വിദ്യ, ലക്ഷ്‌മി എസ് രാജൻ, പഞ്ചായത്തംഗം ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. തുറവൂർ ഉപജില്ലയിലെ 10 ഹൈസ്‌കൂളിൽനിന്ന് 30 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. സർവേയിലൂടെ കണ്ടെത്തിയ രേഖപ്പെടുത്തലും പരിഹാരനിർദേശങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home