ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന് ഭൂരിപക്ഷം നഷ്ടമായി

വെല്ലിങ്ടൺ:ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണിന് പാര്‍ലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി.പുതിയതായി രംഗത്തെത്തിയ മധ്യവര്‍ത്തി കക്ഷി ഓപ്പര്‍ച്യുണിറ്റി വീണ്ടും നിര്‍ണായക സ്ഥാനത്തേക്ക് എത്തി. നവംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങളിൽ ലക്സണിന്റെ നാഷണൽ പാര്‍ടി ഉള്‍പ്പെടുന്ന വലതുപക്ഷ കക്ഷികള്‍ നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് കരുതിയിരുന്നു. അന്തിമഫലത്തിൽ ഏതാനും സീറ്റുകള്‍ നഷ്ടമായതോടെ രാജ്യം തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
തെരഞ്ഞെടുപ്പ് രംഗത്ത് നവാഗത പാര്‍ടിയായ ഓപ്പര്‍ച്യൂണിറ്റി ഏഴ് സീറ്റുകള്‍ നേടി. പ്രമുഖ കൺസള്‍ട്ടൻസി സ്ഥാപനമായ കെപിഎംജിയിൽ ജോലി ചെയ്യുന്ന 38 കാരി ക്വിയുലേ വോങ് നയിക്കുന്ന പാര്‍ടി കഴിഞ്ഞ ആഗസ്തിൽ ഒരു ശതമാനം മാത്രം പിന്തുണ മാത്രം രേഖപ്പെടുത്തിയിരുന്ന പാര്‍ടിയാണ്.
130അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 66സീറ്റുകളാണ് വേണ്ടത്.എന്നാൽ അന്തിമ ഫലം വന്നപ്പോൾ നാഷണൽ പാർട്ടി (40),സഖ്യകക്ഷികളായ ആക്ട് (ACT - 13),ന്യൂസിലൻഡ് ഫസ്റ്റ് (12)എന്നിവർക്ക് ആകെ 65സീറ്റുകൾ മാത്രമാണ് ലഭിച്ചത്.ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവാണുള്ളത്. പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് 36-ഉം,ഗ്രീൻ പാർട്ടിക്ക് 17-ഉം,ടെ പാറ്റി മാവോറിക്ക് 5-ഉം സീറ്റുകൾ ലഭിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് പുതിയ പാര്‍ടിയുടെ നിലപാട് നിര്‍ണായകമാവുന്നത്.

ക്വിയുലേ വോങ് ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണലിസ്റ്റ് പാർടിയുമായി തന്നെ ആദ്യ ചര്‍ച്ചകള്‍ നടത്തിയേക്കും എന്നാണ് റിപ്പോര്‍ടുകള്‍. എന്നാൽ,കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ നടപടികൾ, ജീവിതച്ചെലവ് നിയന്ത്രിക്കൽ,രാഷ്ട്രീയത്തിലെ ശുദ്ധീകരണം എന്നീ കാര്യങ്ങളിൽ ഭരണകക്ഷിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവർ ആവർത്തിച്ചത്.
നിലവിൽ കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്ന ക്രിസ്റ്റഫർ ലക്സണിന് അധികാരം നിലനിർത്തണമെങ്കിൽ ഓപ്പർച്യുണിറ്റി പാർട്ടിയുമായി ധാരണയിലെത്തേണ്ടതുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ ന്യൂസിലൻഡ് വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമാവും.








0 comments