ad
Deshabhimani

കെഎസ്ഡിപിയിൽ ബയോഗ്യാസ് പ്ലാന്റായി

കെഎസ്ഡിപിയിൽ ജില്ലാ പഞ്ചായത്ത്‌ നിർമിച്ച ബയോഗ്യാസ് പ്ലാന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കെഎസ്ഡിപിയിൽ ജില്ലാ പഞ്ചായത്ത്‌ നിർമിച്ച ബയോഗ്യാസ് പ്ലാന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 15, 2026, 01:49 AM | 1 min read

മാരാരിക്കുളം

ജില്ലാ പഞ്ചായത്തും ശുചിത്വമിഷനും ചേർന്ന് കെഎസ്ഡിപിയിൽ 13 ലക്ഷം രൂപ ചെലവിൽ ബയോഗ്യാസ് പ്ലാന്റ് സജ്ജമാക്കി. ജില്ലയിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലൊന്നായ കെഎസ്ഡിപിയിലെ ജൈവമാലിന്യ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് നിർമിച്ചത്. ഈ പദ്ധതിയിലൂടെ സ്ഥാപനത്തിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കപ്പെടും. ​പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, വൈസ്‌പ്രസിഡന്റ്‌ എൻ പി സ്‌നേഹജൻ, കെഎസ്ഡിപി എംഡി ഇ എ സുബ്രഹ്മണ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം വി രാജേഷ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home