ഖേലോ ഇന്ത്യ അസ്മിത ബാസ്‌കറ്റ്ബോൾ
സെന്റ് തെരേസാസ് ജേതാക്കൾ

ഖേലോ ഇന്ത്യ അസ്മിത ബാസ്കറ്റ്ബോൾ ഗേൾസ് അണ്ടർ 14 ലീഗ് വിജയികളായ ടീമുകൾ ഭാരവാഹികൾക്കൊപ്പം
ആലപ്പുഴ
പുന്നപ്ര ജ്യോതി നികേതൻ സ്‌കൂളിൽ നടന്ന ഖേലോ ഇന്ത്യ അസ്മിത ബാസ്കറ്റ്ബോൾ ഗേൾസ് അണ്ടർ 14 ലീഗിൽ എറണാകുളം സെന്റ് തെരാസസ് സ്‌കൂൾ ജേതാക്കൾ. ആലപ്പുഴ ലോർഡ്സ് ക്ലബ്, ആലപ്പുഴ ജ്യോതി നികേതൻ സ്‌കൂൾ എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മത്സരം ജ്യോതി നികേതൻ സ്‌കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര ഉദ്ഘാടനംചെയ്‌തു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷനായി. കെബിഎ സെക്രട്ടറി പി സി ആന്റണി, കോ–ഓർഡിനേറ്റർ കെ വിനീഷ്, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ എന്നിവർ സംസാരിച്ചു.










0 comments