ഓണാഘോഷത്തിനായി ബന്ദിപ്പൂ കൃഷി തുടങ്ങി

കേരള എൻജിഒ യൂണിയൻ ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ ബന്ദിപ്പൂ കൃഷിക്ക് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ തൈനടുന്നു
ഹരിപ്പാട്
കേരള എൻജിഒ യൂണിയൻ ഹരിപ്പാട് ഏരിയ കമ്മിറ്റി ഓണാഘോഷത്തിനായി ബന്ദിപ്പൂ കൃഷി ആരംഭിച്ചു. യൂണിയൻ ബ്രാഞ്ച് ഓഫീസ് അങ്കണത്തിൽ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ ട്രഷറര്‍ ടി കെ മധുപാൽ, ജില്ലാ കമ്മിറ്റിയംഗം പി അജിത്ത് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ടി എസ് അരുൺകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ബിനു സ്വാഗതവും ട്രഷറര്‍ എ ആർ സീമ നന്ദിയും പറഞ്ഞു.










0 comments