ad
Deshabhimani

ബാലസംഘം ലീഡേഴ്സ് ക്യാമ്പും 
ഹാപ്പിനസ് ഫെസ്‌റ്റും സമാപിച്ചു

ബാലസംഘം തകഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിനോട് അനുബന്ധിച്ച്‌ നടന്ന കുട്ടികളുടെ റാലി

ബാലസംഘം തകഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിനോട് അനുബന്ധിച്ച്‌ നടന്ന കുട്ടികളുടെ റാലി

വെബ് ഡെസ്ക്

Published on May 21, 2026, 01:14 AM | 1 min read

തകഴി

ബാലസംഘം തകഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്‌റ്റും ലീഡേഴ്സ് ക്യാമ്പും മങ്കൊമ്പ് തെക്കേക്കരയിൽ സമാപിച്ചു. രണ്ട്‌ ദിവസങ്ങളിലായി നടന്ന ലീഡർഷിപ്‌ ക്യാമ്പിന്റെ സമാപനസമ്മേളനം ബാലസംഘം ഏരിയ രക്ഷാധികാരി എ എസ്‌ അനിൽകുമാർ ഉദ്ഘാടനംചെയ-്‌തു. സ്വാഗതസംഘം ചെയർപേഴ്സൺ രജനി അജിത്കുമാർ ചടങ്ങിൽ അധ്യക്ഷയായി. ​ബാലസംഘം സ്ഥാപകനേതാവ് ഇ കെ നായനാർ അനുസ-്‌മരണം അപർണ നടത്തി. കെ ജി അരുൺകുമാർ, യശോദ സുകുമാരൻ, ബീന ബാബു എന്നിവർ ആശംസകൾ നേർന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അഭിരാം കെ അഭിലാഷിനെ ചടങ്ങിൽ ആദരിച്ചു. ​വിവിധ സെഷനുകളിലായി അപർണ, സരയു, ആതിര, കൃഷ-്‌ണപ്രിയ, ടി മനു എന്നിവർ ക്ലാസുകൾ നയിച്ചു. ശ്രുതി ജയൻ അവതരിപ്പിച്ച സംഗീതവിരുന്നും ക്യാമ്പിന്റെ ഭാഗമായി നടന്നു. കൺവീനർ ടി മനു സ്വാഗതവും കെ പി അഭിലാഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home