Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു

കുട്ടികളെ മരുന്ന്‌ പരീക്ഷണത്തിന്‌ ഇരകളാക്കരുത്‌

balasangam
avatar
സ്വന്തം ലേഖകൻ

Published on Nov 02, 2026, 12:52 AM | 1 min read

ചേർത്തല

എസ്‌എംഎ ബാധിത കുട്ടികൾക്ക്‌ സർക്കാർ സ‍ൗജന്യമായി നൽകുന്ന മരുന്ന്‌ സംബന്ധിച്ച്‌ ഉയർന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും മരുന്ന്‌ പരീക്ഷണത്തിന്‌ കുട്ടികളെ ഇരകളാക്കരുതെന്നും ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ എൻസിഇആർടി മുഖേന പാഠപുസ്‌തക–സിലബസ്‌ പരിഷ്‌കരണത്തിൽ ചരിത്രനിഷേധവും വ്യാജനിർമിതിയും അജൻഡയാക്കുന്നത്‌ അപകടകരമാണെന്നും പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ​ചർച്ചയ്‌ക്ക്‌ മറുപടി, പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ്‌, ഭാവിപരിപാടി അവതരണം എന്നിവയോടെയാണ്‌ അഖിലാഞ്‌ജലി കൺവൻഷൻ സെന്ററിൽ രണ്ട്‌ ദിവസമായി ചേർന്ന സമ്മേളനം സമാപിച്ചത്‌. 66 അംഗ കമ്മിറ്റിയെയും 17 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ പി അഭയരാജ്‌, കെ ആർ ഭഗീരഥൻ, കെ ഡി ഉദയപ്പൻ, എസ്‌ സുധീഷ്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ എം ആരിഫ്‌ സ്വാഗതവും കൺവീനർ ബി വിനോദ്‌ നന്ദിയും പറഞ്ഞു.

സയനോര പ്രസിഡന്റ്‌, അശ്വിൻ സെക്രട്ടറി ​

പി ബി സയനോരയെ പ്രസിഡന്റായും എ ബി അശ്വിനെ സെക്രട്ടറിയായും കെ ഡി ഉദയപ്പനെ കൺവീനറായും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: ബി എസ്‌ പിന്റു, ജിസ്വാൻ സജീവ്‌(വൈസ്‌ പ്രസിഡന്റുമാർ), കെ എസ്‌ നിമിഷ, ജി ഗ‍ൗതം(ജോ. സെക്രട്ടറിമാർ), എം ബാബു, സി ശ്രീലേഖ(ജോ. കൺവീനർമാർ), അഖിൽ മാധവൻ(കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
School Sports Meet

06

print edition സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക്‌സ്‌: ഭാവിയിലേക്കുള്ള കവാടം, പക്ഷേ
deshabhimani section

Recommended

Deshabhimani
Home