ബാലസംഘം സഹവാസക്യാമ്പുകള്‍ തുടങ്ങി

ബാലസംഘം ആലപ്പുഴ ഏരിയ ലീഡേഴ്‌സ് സമ്മർ ക്യാമ്പ് അജയ സുധീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
അരൂർ
ബാലസംഘം അരൂർ ഏരിയ കമ്മിറ്റി വളമംഗലം എസ്‌സിഎസ് എച്ച്എസ്എസിൽ ലീഡേഴ്സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്‌റ്റിവലും തുടങ്ങി. 18, 19 തീയതികളിൽ നടക്കുന്ന ലീഡേഴ്സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്‌റ്റിവലും സർക്കിൾ സഹകരണ യൂണിയൻ അംഗം പി ഡി രമേശൻ ഉദ്ഘാടനംചെയ-്‌തു. ചൊവ്വാഴ-്‌ച ഇ കെ നായനാർ അനുസ-്‌മരണവും റാലിയും നടക്കും. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ സുരേഷ-്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഭിറാം രഞ്‌ജിത്ത്, ജി ബാഹുലേയൻ, കെ ഡി ജയപ്പൻ, സുധാകരൻ, ഏരിയ കൺവീനർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡി പ്രകാശൻ, രാജൻ എഴുപുന്ന, സുധാകരൻ, പി പി സുരേന്ദ്രൻ, എൻ ജി ദിനേശ-്‌കുമാർ എന്നിവർ ക്ലാസുകൾ നയിക്കും.
ബാലസംഘം കഞ്ഞിക്കുഴി ഏരിയ ലീഡേഴ്‌സ് സമ്മർക്യാന്പ് കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്ലാസുകൾ, ചോദ്യോത്തര പരിപാടി, കലാ – കായിക പരിപാടി എന്നിവ ഉണ്ടായി. മധു പുന്നപ്ര, പി ജയലാൽ, പുന്നപ്ര ജ്യോതികുമാർ, ഷാജി മഞ്ജരി, മരുത്തോർവട്ടം കണ്ണൻ, ടി എൻ വിശ്വനാഥൻ, സാബു മറ്റവന, എം എൻ ഹരികുമാർ, ബോബിൻ കെ പാലിയത്ത്, കരുവ മോഹനൻ എന്നിവർ ക്ലാസെടുത്തു. സ്വാഗതസംഘം ചെയർമാൻ എസ് രാധാകൃഷ്ണൻ, കൺവീനർ ഡി പ്രിയേഷ്‌കുമാർ, ബാലസംഘം ഏരിയ രക്ഷാധികാരി ബി സലിം, പ്രസിഡന്റ് ഭരത്, സെക്രട്ടറി സയനോര, കൺവീനർ ബി മാക് മോഹൻ, കോ–ഓർഡിനേറ്റർ മനോജ് ആർ ചന്ദ്രൻ, എസ് ദേവദാസ്, പ്രഭാമധു, എൻ ഡി ഷിമ്മി, പി കെ വേണുഗോപാൽ, പി നിധിൻ, വി ആർ ദിനേഷ് എന്നിവർ പങ്കെടുത്തു. സമാപന ദിനമായ ചൊവ്വ രാവിലെ ക്ലാസുകളും പരിപാടികളും നടക്കും. വൈകിട്ട് നാലിന് റാലി. അഞ്ചിന് കണിച്ചുകുളങ്ങര എച്ച്എസ്എസ് ഗ്രൗണ്ടിൽ സിനിമാതാരം അനൂപ് ചന്ദ്രൻ ഹാപ്പിനസ് ഫെസ്റ്റ് ഉദ്ഘാടനംചെയ്യും.
ബാലസംഘം മാരാരിക്കുളം ഏരിയ സഹവാസക്യാമ്പും ഹാപ്പിനസ് ഫെസ്‌റ്റും ആരംഭിച്ചു. കായിക്കര കിഴക്കേ ഗുരുമന്ദിരം ഓഡിറ്റോറിയത്തിലാണ് രണ്ട് ദിവസത്തെ ക്യാമ്പ്. നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കെ എസ് നിമിഷ അധ്യക്ഷയായി. മിമിക്രി ആർട്ടിസ്‌റ്റ് കലവൂർ ജയദേവൻ, ഡി ഷാജി, അരുൺ മോഹൻ, പി എൻ നസീമ, എം എസ് ലത, കെ ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു. എം രാജേഷ്, ആർ ചന്ദ്രലാൽ, പി എസ് രഘുകുമാർ, എം എ കമൽദേവ് എന്നിവർ ക്ലാസുകളെടുത്തു. വൈകിട്ട് കായിക്കരയിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. ചൊവ്വ പകൽ മൂന്നിന് റാലിയും ഫെസ്‌റ്റും അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനാകും.
ബാലസംഘം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ലീഡേഴ്‌സ് സമ്മർ ക്യാമ്പ് കൊമ്മാടി എസ് എൻ ഗുരുമന്ദിരത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അജയ സുധീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ കെ ജെ പ്രവീൺ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് അസിൻ സന്തോഷ്, സെക്രട്ടറി ജിസ്വാൻ സജീവ്, കൺവീനർ എം ബാബു, അക്കാദമിക് കമ്മിറ്റി കൺവീനർ ടി എ നവാസ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ രണ്ടാംദിനമായ ചൊവ്വ പകൽ മൂന്നിന് ഇ കെ നായനാർ അനുസ്‌മരണ റാലിയും ഹാപ്പിനസ് ഫെസ്‌റ്റും നടക്കും.
ബാലസംഘം അമ്പലപ്പുഴ ലീഡേഴ്സ് ക്യാമ്പ് കുഞ്ചൻ നമ്പ്യാർ സ-്‌മൃതിമണ്ഡപത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി ഉദ്ഘാടനംചെയ്‌തു. ബാലസംഘം ഏരിയ പ്രസിഡന്റ് ഡി ദീപക് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മറ്റിയംഗം എ ഓമനക്കുട്ടൻ, ബാലസംഘം ഏരിയ കൺവീനർ ബി ശ്രീകുമാർ, പി അരുൺകുമാർ, കോ ഓർഡിനേറ്റർ പി ജയദേവൻ, എച്ച് സുബൈർ, കെ ഉണ്ണികൃഷ-്‌ണൻ കസ-്‌തൂരി, ഗിരിപ്രസാദ് എന്നിവർ സംസാരിച്ചു.










0 comments