Deshabhimani

ദമ്പതികളെ ആക്രമിച്ചവർ 
പിടിയിൽ

gtg
വെബ് ഡെസ്ക്

Published on Sep 02, 2026, 12:31 AM | 1 min read

തുറവൂർ

യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കോടംതുരുത്ത് 17–ാം വാർഡ് കോടാലിചിറ വീട്ടിൽ മനു, തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. ദമ്പതികൾ താമസിച്ചിരുന്ന കോടംതുരുത്ത് വാഴത്തറ ഷെഡിന് സമീപം ഭർത്താവിനെ കൈയേറ്റം ചെയ്യുന്നത് കണ്ട് തടയാൻ ഓടിയെത്തിയ യുവതിയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. കുത്തിയതോട് പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്‌ടർ ആർ രാജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ കിഷോർ ചന്ദ്, അമൽരാജ്, രഞ്‌ജിത്ത്, വിജേഷ് എന്നിവരാണ് വല്ലേത്തോട് ഭാഗത്തുനിന്ന്‌ പ്രതികളെ പിടികൂടിയത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ചേർത്തല കോടതി പ്രതികളെ റിമാൻഡ് ചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home