ഏരിയ കൺവൻഷൻ

ഓട്ടോ, ടാക്‌സി ടെമ്പോ വർക്കേഴ്സ് യൂണിയൻ ഏരിയ കൺവൻഷൻ എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
ഓട്ടോ, ടാക്‌സി, ടെമ്പോ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്‌തു. കപ്പക്കട പി കെ സി സ്‌മാരക ഹാളിൽ ചേർന്ന കൺവൻഷനിൽ സുരേഷ് ബാബു അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ, റജീബ് അലി, ലോഹിതാക്ഷൻ, കെ യു മധു, ശിവപ്രസാദ്, ഹരിലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജെ ജയകുമാർ (പ്രസിഡന്റ്), പി എം തോമസ്, സി രതീഷ്, സുധീർ (വൈസ്‌പ്രസിഡന്റ്), സുരേഷ് ബാബു (സെക്രട്ടറി), സജിത്ത് അമ്പലപ്പുഴ, ഷെബീർ, ജിനു (ജോയിന്റ് സെക്രട്ടറി), ഹരിലാൽ (ട്രഷറർ).










0 comments