ad
Deshabhimani

രാഷ്ട്രീയമായി പകപോക്കുന്നു, ഇ ഡിയുടെ കള്ളക്കഥകളെ കേരളം തള്ളിക്കളയും: എം വി ​ഗോവിന്ദൻ

m v govindan press
വെബ് ഡെസ്ക്

Published on Sep 09, 2026, 08:42 AM | 1 min read

തിരുവനന്തപുരം : സിപിഐ എമ്മിനെയും പ്രധാന നേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തി തകർത്തുകളയാം എന്ന ഇ ഡിയുടെ നിലപാടാണ് ഇന്നലെ മുതൽ പ്രകടമായി കാണുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇത് കുറേ കാലമായി തുടരുകയാണ്. രാഷ്ട്രീയ പരമായും സംഘടനപരമായും നേരിട്ട് പാർടി മുന്നോട്ട് പോകും. കള്ളക്കഥകളൊന്നും കേരളം അം​ഗീകരിക്കില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.


വിജിലൻസ് കോടതിയും ഹൈക്കോടതിയും പരിശോധിച്ച് തള്ളിക്കളഞ്ഞ കേസിലാണ് പ്രതിപക്ഷ നേതാവിനെയും മുഹമ്മദ് റിയാസിനെയും ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുന്നത്. ഇതിനെയെല്ലാം നിയമപരമായി നേരിടും. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് ഇതുവരെ മുന്നോട്ടുവന്നത്.


വിഷയത്തിൽ കോൺ​ഗ്രസിന് രണ്ട് നിലപാടാണുള്ളത്. രാഹുൽ ​ഗാന്ധിക്കും സോണിയ ​ഗാന്ധിക്കുമെതിരെ കേസുകൾ വരുമ്പോഴുള്ള നിലപാടല്ല ഇവിടെയുള്ളത്. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് ചിലർ ചോദിച്ചത്. കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഉദാഹരണങ്ങളാണ് ഇതൊക്കെ.


രാഷ്ട്രീയ പ്രേരിതമായി സിപിഐ എമ്മിനെ കേസിൽ ഉൾപ്പെടുത്താനുള്ള ഇടപെടലാണ് നടക്കുന്നത്. തങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് ഇ ഡി പറയുന്നത്. നിലവിലെ അസം, ബം​ഗാൾ മുഖ്യമന്ത്രിമാർക്കെതിരെ മുമ്പ് വ്യാപകമായി കേസുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവർ ബിജെപിയിലേക്ക് ചേർന്നത്. ബിജെപിയിലേക്ക് ചോർന്നതിനു ശേഷം യാതൊരു കേസുമില്ല. ഇത്തരത്തിലാണ് ഇ ഡി പ്രവർത്തിക്കുന്നത്.


ഒരു തെളിവുമില്ലാതെ കള്ളക്കേസുണ്ടാക്കി രാഷ്ട്രീയമായി പകപോക്കുകയാണ് ഇ ഡി. ഇത്തരം ഭീഷണികൾക്ക് കീഴടങ്ങാതെ പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home