ad
Deshabhimani

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തു; യുപിയിൽ യുവാവിനെ അടിച്ചുകൊന്നു

Beaten Death

Photo: NDTV

വെബ് ഡെസ്ക്

Published on Sep 09, 2026, 08:48 AM | 1 min read

ലഖ്നൗ: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൻപൂരിലാണ് ദാരുണ സംഭവം. 47 കാരനായ അമിത് കുമാർ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പൊതുസ്ഥലത്ത് ഒരാൾ മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമിത് കുമാർ ഇതിനെ ചോദ്യം ചെയ്തു. തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്. സെപ്തംബർ അഞ്ചാം തീയതിയായിരുന്നു ആക്രമണം നടന്നത്.


ഇഷ്ടിക ഉപയോ​ഗിച്ച് അമിത് കുമാറിന്റെ തലയ്ക്ക് നിരവധി തവണ സംഘം അടിച്ചു. ​മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. മർദനത്തിലേറ്റ സാരമായ പരിക്കുകളാണ് മരണത്തിന് കാരണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home