ad
Deshabhimani

നിയമന ശുപാർശ വിതരണംചെയ്‌തു

ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത നിയമന ശുപാർശ വിതരണം ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത നിയമന ശുപാർശ വിതരണം ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 24, 2026, 12:09 AM | 1 min read

ആലപ്പുഴ

എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ എയ്‌ഡഡ്‌ സ്‌കൂൾ മാനേജർമാർ ജില്ലാ സമിതിക്ക്‌ നൽകിയ ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് മുഖേന ലഭ്യമായ ഉദ്യോഗാർഥിക്കുള്ള നിയമന ശുപാർശ വിതരണംചെയ്‌തു. ആലപ്പുഴ ഗവ. ടിടിഐയിൽ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത വിതരണോദ്‌ഘാടനം നടത്തി. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം പി ഡി ജോഷി, എയ്‌ഡഡ്‌ സ്‌കൂൾ മാനേജർ അസോസിയേഷൻ പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ, സമന്വയ സംസ്ഥാന കമ്മിറ്റി അംഗം ബി എ സജീർ, സൂപ്രണ്ടുമാരായ സനിത സതീശൻ, ജി രാജേഷ്, എപിഎഫ്ഒ ബീന ബീഗം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം പി ജീവ എന്നിവർ സംസാരിച്ചു. സമന്വയ സോഫ്റ്റ്‌വെയർ മുഖേന റിപ്പോർട്ട് ചെയ്‌ത എച്ച്എസ്ടി നാച്ചുറൽ സയൻസ്, എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്‌തികകളിലെ ഓരോ ഒഴിവിലും എൽപിഎസ്ടി തസ്‌തികയിലെ ഏഴ് ഒഴിവിലും യുപിഎസ്ടി തസ്‌തികയറിലെ ഒമ്പത് ഒഴിവിലും എഫ്ടിഎം തസ്‌തികയിലെ മൂന്ന്‌ ഒഴിവിലും ആദ്യഘട്ടത്തിൽ നിയമനശുപാർശ വിതരണംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home