ഉള്ളൊഴുക്കിന് ദേശീയ പുരസ്കാരം
മുട്ടാറിൽ സന്തോഷത്തിന്റെ നിറഞ്ഞൊഴുക്ക്

മങ്കൊമ്പ് ‘
ഉള്ളൊഴുക്കിന്’ ദേശീയ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുട്ടാർ ഗ്രാമവും മണലിൽ കുടുംബവും. സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ അമ്മയുടെ വീടായ മണലിൽ വീട്ടിലും പരിസരത്തുമായിരുന്നു ഭൂരിഭാഗം ചിത്രീകരണവും. ഇപ്പോൾ ഇവിടെ താമസിക്കുന്നത് ക്രിസ്റ്റോയുടെ അമ്മൂമ്മ അന്നമ്മ ആന്റണിയും മകൻ അലക്സ് ആന്റണിയുമാണ്. ഒരുപാട് തടസങ്ങൾ നേരിട്ടാണ് സിനിമ പൂർത്തീകരിക്കാനായതെന്ന് ക്രിസ്റ്റോ ടോമിയുടെ അമ്മാവൻ ഷാജു ആന്റണി പറഞ്ഞു. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ എല്ലാവരും കഠിനാധ്വാനം ചെയ്ത് നേടിയതാണ് അവാർഡ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമ ആയതിനാൽ മണലിൽ വീട് ഉൾപ്പെടെയുള്ള രണ്ടേക്കർ പുരയിടത്തിന് ചുറ്റും ബണ്ട് നിർമിച്ച് വെള്ളം നിറച്ചായിരുന്നു ചിത്രീകരണം. മൂന്ന് മാസത്തേക്കാണ് ചിത്രീകരണം തീരുമാനിച്ചതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടു. രണ്ടുവർഷം എടുത്താണ് പൂർത്തീകരിക്കാനായത്. അതുവരെ വീട്ടുകാർക്ക് മാറി താമസിക്കേണ്ടിവന്നു.










0 comments