ad
Deshabhimani

വീർപ്പുമുട്ടി ആലപ്പുഴ പട്ടണം

ആലപ്പുഴ മുല്ലയ‍്ക്കൽ തെരുവിലെ ഓണത്തിരക്ക്

ആലപ്പുഴ മുല്ലയ‍്ക്കൽ തെരുവിലെ ഓണത്തിരക്ക്

avatar
സ്വന്തം ലേഖകൻ

Published on Aug 25, 2026, 01:50 AM | 1 min read

ആലപ്പുഴ
ഓണത്തിരക്കിലും ഗതാഗത കുരുക്കിലും വീർപ്പ് മുട്ടി ആലപ്പുഴപ്പട്ടണം . ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണം നഗരത്തിലെ ഗതാഗത സംവിധാനം താളം തെറ്റിച്ചതിന് പിന്നാലെ ഓണത്തിരക്കുകൂടെ ആയപ്പോൾ നഗരത്തിൽ വാഹനങ്ങളുടെയും കാൽനടക്കാരുടെയും വലിയതിരക്കാണ് അനുഭവപ്പെടുന്നത്.ഓണം കെങ്കേമമാക്കാൻ ഓട്ടത്തിലാണ് ഓരോ കുടുംബങ്ങളും. ഓണക്കോടി എടുക്കാൻ എത്തുന്നവരുടെ തിരക്കാണ്‌ നഗരത്തിലെ ടെക്സ്റ്റയിൽ ഷോപ്പുകളിൽ. ഇതര സംസ്ഥാനക്കാരുടെ വഴിവാണിഭം ഇക്കുറി വളരെ കുറവാണ്. അതും വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറാൻ കാരണമായിട്ടുണ്ട്. സ്വർണ വില പവന് 1,20,240തിലും ഗ്രാമിന് 15,030ത്തിലുമെത്തിയതോട സ്വർണക്കടകളിൽ തിരക്ക് കുറവാണ്. ജങ്ഷനുകളിൽനിന്ന് രണ്ടും മൂന്നും മീറ്ററുകൾ മാത്രം മാറ്റിനിർത്തിയാണ് സ്വകാര്യ ബസ്സുകൾ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പിന്നാലെ വരുന്ന വാഹനങ്ങൾ എല്ലാം നിർത്തി വലിയ ഗതാഗത കുരുക്ക് രൂപപ്പെടാൻ കാരണമാകുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല. അനധികൃത പാർക്കിങ്ങും നഗരത്തെ ഗതാഗത കുരിക്കിലാക്കുന്നു. ഉത്രാട ദിവസമായ ചൊവ്വാഴ്ച നഗരത്തിലെ തിരക്ക് ഗണ്യമായിവർധിക്കാനും സാധ്യതയുണ്ട്. ഓണസദ്യയ്ക്ക്‌ പച്ചക്കറികളടക്കം ആളുകൾ വാങ്ങുന്നത് ഉത്രാടനാളിലാണ്. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ അധികൃതർ ഒരുനടപടിയും സ്വീകരിക്കാത്തത് ജനങ്ങളെ വലിയരീതിയിൽ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home