ജില്ലാ ഗെയിംസ് തുടങ്ങി
ഫുട്‌ബോളിൽ ആലപ്പുഴയ-്ക്കും തുറവൂരിനും ജയം

ആലപ്പുഴ
സംസ്ഥാന സ്കൂൾ ഗെയിംസിന് മുന്നോടിയായി ജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് വിവിധയിടങ്ങളിൽ തുടക്കമായി. കലവൂർ എൽഎം എച്ച്എസ് സ്റ്റേഡിയത്തിൽ സീനിയർ വിഭാഗം ഫുട്ബോളും കളർകോട് യുപി സ്കൂളിൽ തയ്‌ക്കോണ്ട മൽസരങ്ങളും നടന്നു. സീനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ തുറവൂർ ഉപജില്ല എതിരില്ലാത്ത ഒരു ഗോളിന് കായംകുളത്തെ പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ഉപജില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാവേലിക്കരയെ പരാജയപ്പെടുത്തി. തുറവൂരിനായി എസ് പൂജയും ആലപ്പുഴയ്ക്കായി അഭിഷേകുമാണ് ഗോൾ നേടിയത്. ശനിയാഴ്‌ച കളർകോട് എൽപി സ്‌കൂളിൽ ബോക്‌സിങ്, മുഹമ്മ എ ബി വിലാസം സ്‌കൂളിൽ വോളിബോൾ മത്സരങ്ങൾ നടക്കും.









0 comments