എയ്ഡ്സ് ദിനാചരണം

വെട്ടയ്ക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചപ്പോൾ
ചേർത്തല
ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖലാ കമ്മിറ്റി എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് ഒരുക്കി. ഡോ. മെൽവിൻ ഗോൺസാൽവോസ് ഉദ്ഘാടനംചെയ്‌തു. എകെപിഎ മേഖലാ പ്രസിഡന്റ് പി സുധീഷ് അധ്യക്ഷനായി. എകെപിഎ ജില്ലാ പ്രസിഡന്റ് ബൈജു ശലഭം മുഖ്യപ്രഭാഷണം നടത്തി. ബെയ്‌ലി ജോർജ്, എസ് ജി രാജു, ജിഷ, ജോളി ജോസഫ്, അഖിൽ, സജു വർണം, ഹരിദാസ് കൂറ്റുവേലി, അജിത്ത് മൈത്രേയൻ, വിനോദ് എന്നിവർ സംസാരിച്ചു. രാജീവ് ആപ്പിൾസ് സ്വാഗതവും രതീഷ് പാപ്പാളി നന്ദിയുംപറഞ്ഞു.
തുറവൂർ
വെട്ടയ്‌ക്കൽ കുടുംബാരോഗ്യകേന്ദ്രം ലോക എയ്ഡ്സ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാർ റെഡ് റിബൺ അണിഞ്ഞ് ദീപം കത്തിച്ച് പ്രതിജ്ഞയെടുത്തു. കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ-്‌പെക-്‌ടർ ജി സുനിൽ, പബ്ലിക് ഹെൽത്ത് നഴ്സ് ആർ സരസമ്മ, നഴ്സിങ് ഓഫീസർ എം രഞ്ചു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആർ റീന, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ കെ നിഖില എന്നിവർ സംസാരിച്ചു.









0 comments