വെള്ളപ്പൊക്ക സഹായ വിതരണത്തിൽ കാലതാമസം
കർഷക തൊഴിലാളി യൂണിയൻ സമരം നടത്തി

പുളിങ്കുന്ന് വില്ലേജ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി വിൻസെന്റ് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
സർക്കാർ പ്രഖ്യാപിച്ച വെള്ളപ്പൊക്ക സഹായവിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ പുളിങ്കുന്ന്,- മങ്കൊമ്പ് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ പുളിങ്കുന്ന് വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി.
10,000 രൂപ സഹായം മുഴുവൻ കുടുംബങ്ങൾക്കും നൽകുക, കുടുംബത്തിലെ രണ്ട് പേർക്കുള്ള 4200 രൂപ സഹായം വിതരണം ചെയ്യുക, കൃഷി നശിച്ച കർഷകർക്ക് അർഹമായ സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി വിൻസെന്റ് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് മെമ്പർ ഷൈല ഓമനക്കുട്ടൻ അധ്യക്ഷയായി. യൂണിയൻ ജനറൽ സെക്രട്ടറി ജോസ് തോമസ്, പ്രസിഡന്റ് പി കെ പൊന്നപ്പൻ, കെ ജെ ജോസഫ്, എസ് ജതീന്ദ്രൻ, ഇഗ്‌നേഷ്യസ് പീറ്റർ, എം ആർ രാജേഷ് എന്നിവർ സംസാരിച്ചു.









0 comments