ad
Deshabhimani

വിജയികളെ അനുമോദിച്ച് പ്രതിഭാസംഗമം

Prathibha Sangamam

പത്തിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2025, 12:27 AM | 1 min read

കായംകുളം ​

പത്തിയൂർ പഞ്ചായത്ത് പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ടു, ബിരുദ ബിരുദാനന്തര പ്രൊഫഷണൽ കോഴ്സുകൾ, കലാകായിക രംഗങ്ങളിലടക്കം ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാനാണ് പ്രതിഭാസംഗമം സംഘടിപ്പിച്ചത്. യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ അധ്യക്ഷയായി. ഡോ. ജി സുബോദ് മുഖ്യപ്രഭാഷണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി, വൈസ് പ്രസിഡന്റ്‌ ജി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മനു ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം ജനുഷ, മണി വിശ്വനാഥ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി പവിത്രൻ, സിന്ധു മധുകുമാർ, അനിത രാജേന്ദ്രൻ, സെക്രട്ടറി എസ്‌ സിന്ധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home