പരുമല തീർഥാടകർക്ക് കരുണയുടെ കരുതൽ

പരുമല തീർഥാടകർക്കായി കരുണ ഹെൽത്ത് ഹെൽപ് ഡെസ്‌ക് ഗവേണിങ് കൗൺസിൽ അംഗം ഷാജി പട്ടന്താനം ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പരുമല തീർഥാടകർക്കായി മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ചെങ്ങന്നൂർ പാണ്ടനാട് പരുമല റോഡിൽ പുത്തൻവീട്ടിൽപ്പടിക്ക് സമീപമാണ് ഹെൽപ്പ് ഡെസ്‌ക് തുറന്നത്. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ചികിത്സാസഹായം നൽകുന്നതിനുമൊപ്പം വിശ്രമകേന്ദ്രവും ലഘുഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കരുണ ഗവേണിങ് കൗൺസിൽ അംഗം ഷാജി പട്ടന്താനം ഉദ്ഘാടനംചെയ്‌തു. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻഅധ്യക്ഷനായി. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, ഗവേണിങ് കൗൺസിൽ അംഗങ്ങളായ എം കെ മനോജ്, വി വി അജയൻ, കെ കെ ചന്ദ്രൻ, വി ജി അജീഷ്,അഡ്വ. ദിവ്യ ഉണ്ണികൃഷ്‌ണൻ, മോൻസി മോഡിയിൽ, കെ എസ് അഭിജിത്, മോഹനൻപിള്ള, വി വിനീഷ്‌കുമാർ, ശങ്കരൻനമ്പൂതിരി എന്നിവർ സംസാരിച്ചു.









0 comments