ഹൃദയതാളം മുറിയാത്ത ചിട്ടയ്‌ക്ക് ഹൃദ്യമായ ആദരം

ഹൃദയവാൽവ് മാറ്റിവയ-്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി 30 വർഷം പിന്നിട്ട വി എസ് സന്തോഷ് കുമാറിനെ യു പ്രതിഭ എംഎൽഎ ആദരിക്കുന്നു
കായംകുളം
ഹൃദയവാൽവ് മാറ്റിവയ-്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി 30 വർഷം പിന്നിട്ട വി എസ് സന്തോഷ് കുമാറിന് നാടിന്റെ ആദരം. സാമൂഹ്യ ആതുരസേവന മേഖലകളിൽ പ്രവർത്തിക്കുന്ന സമാജ് ചാരിറ്റി ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. സമാജിന്റെ ഭരണ സമിതിയംഗം, ലൈബ്രേറിയൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സന്തോഷ-്‌കുമാർ ചിട്ടയായ ആരോഗ്യപരിപാലനത്തിലൂന്നിയാണ് മെഡിക്കൽ സയൻസിന്റെ പ്രവചനങ്ങളെപ്പോലും അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അനുമോദന യോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. സമാജ് പ്രസിഡന്റ് എസ് രാജേന്ദ്രൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി മുഖ്യാതിഥിയായി. സംഗീത സുജിത്ത്, മഹാലക്ഷ-്‌മി എസ് പുതുക്കാട്, ഷീലാ പ്രസാദ്, എ അബ-്‌ദുൾ ജലീൽ, കെ ശിവപ്രസാദ്, ജി സന്തോഷ് കുമാർ, ഡോ.എം എച്ച് രമേശ് കുമാർ, എൻ ശിവൻപിള്ള, രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.








0 comments