കഞ്ചാവ് ഒളിപ്പിച്ച ബാഗ് പ്ലാറ്റ്‌ഫോമിൽ

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ്
ആലപ്പുഴ
കഞ്ചാവ് ഒളിപ്പിച്ച ബാഗ് റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വ വൈകിട്ട് നാലിന് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ കണ്ട ബാഗിൽ ഒന്നരകിലോ കഞ്ചാവുണ്ടായിരുന്നു. ധൻബാദ് എക്സ്പ്രസിൽ എത്തിച്ചതാണെന്നാണ് പ്രാഥമികനിഗമനം. റെയിൽവേ പൊലീസ് എസ്എച്ച്ഒ ബിജോയ് കുമാറിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെടുത്തത്. രണ്ടാംപ്ലാറ്റ് ഫോമിലെ ഉപയോഗശൂന്യമായ പൊതുശുചിമുറിയോട് ചേർന്നാണ് ബാഗ് വച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് 10കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് 20 ലാപ്ടോപ് ബാഗുകളിൽ തുന്നിപിടിപ്പിച്ചാണ് 10 കിലോ കഞ്ചാവ് കടത്തിയത്. പ്ലാറ്റ്ഫോമിൽ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ ചാക്കുകെട്ടുകൾ പരിശോധിച്ചാണ് റെയിൽവേ പൊലീസ് കഞ്ചാവ് പിടികൂടിയത്.









0 comments