പൊതുവിദ്യാഭ്യാസം പ്രതിസന്ധിയിലേക്ക്
സര്‍ക്കാര്‍, എയ്‌ഡഡിൽ 9815 കുട്ടികൾ കുറഞ്ഞു

എഐ സഹായത്തോടെ തയ്യാറാക്കിയ ചിത്രം
സ്വന്തംലേഖകൻ
Published on Jun 14, 2026, 02:19 AM | 1 min read
ആലപ്പുഴ
ജില്ലയിലെ സ്‌കൂളുകളിൽ 2026 – 27 അധ്യയനവര്‍ഷം 9763 വിദ്യാര്‍ഥികളുടെ കുറവ്. ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പ്രകാരം 1,43,824 കുട്ടികളാണ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലുള്ളത്. 2025 –26ൽ 1,53,587 ആയിരുന്നു.സര്‍ക്കാര്‍ സ്‍കൂളിൽ 46,264 കുട്ടികളാണുള്ളത്. കഴിഞ്ഞവര്‍ഷം 51,177ആയിരുന്നു. 4913 കുട്ടികളുടെ കുറവ്. എയ്‍ഡഡിൽ 95,942ൽ നിന്ന് 91,040 ആയി. -4902 കുട്ടികളാണ് കുറഞ്ഞത്. സര്‍ക്കാര്‍, എയ്‌ഡഡ് സ്‍കൂളിൽ കുറഞ്ഞത് 9815. അൺഎയ്‌ഡഡിൽ 6468 കുട്ടികളായിരുന്നത് 6520 ആയി. 52 കുട്ടികള്‍ കൂടി. സംസ്ഥാനത്ത് 1,23,508 കുട്ടികളാണ് ഇക്കുറി കുറഞ്ഞത്. ഷിഗല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ പത്ത് സ്‍കൂളുകളിൽ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് നടന്നിട്ടില്ല. ഇതുകൂടിയാവുന്പോൾ എണ്ണത്തിൽ നേരിയ മാറ്റംവരും. സര്‍ക്കാര്‍ സ്‍കൂളിൽ 23,229 ആൺകുട്ടികളും 23,035 പെൺകുട്ടികളുമാണുള്ളത്. എയ്‌ഡഡിൽ യഥാക്രമം ഇത് 46141, 44899 എന്നിങ്ങനെയാണ്. അൺഎയ്‍ഡഡിൽ 3638 ഉം 2882 ഉം. 9086 കുട്ടികളാണ് ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കുറവ് സംസ്ഥാനത്ത് ഏറ്റവും കുറവ് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ജില്ലയിലാണ്– 441 പേര്‍. 23425 കുട്ടികളുള്ള വയനാട്ടിലാണ് കൂടുതൽ. ജില്ലയിൽ സര്‍ക്കാര്‍ സ്‍കൂളിൽ 222 എസ്‍ടി വിദ്യാര്‍ഥികളുണ്ട്. എയ്‍ഡഡിൽ 210. അൺഎയ്‍ഡഡിൽ ഒന്പത്. മൂന്ന് വിഭാഗങ്ങളിലുമായി 18,999 എസ്‍സി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ആറാം പ്രവൃത്തിദിന കണക്കെടുപ്പ് ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് അധ്യയനവര്‍ഷം സ്‍കൂളുകളിലെ അധ്യാപക, അനധ്യാപക തസ്‍തിക സര്‍ക്കാര്‍ തീരുമാനിക്കുന്നത്. തസ്‍തിക നഷ്‍ടപ്പെടാതിരിക്കാനും പുതിയവ അനുവദിക്കാനും കണക്ക് നിര്‍ണായകമാണ്.










0 comments