Deshabhimani

90,983 കുഞ്ഞുങ്ങൾക്ക് 
പോളിയോ വാക്‌സിൻ നൽകി

polio

ദേശീയ പള്‍സ് പോളിയോദിനത്തിൽ തുള്ളിമരുന്ന് 
സ്വീകരിച്ചശേഷം കൈയിലെ അടയാളം കാണിക്കുന്ന ‘ബിർണാണി വിപ്ലവ’ത്തിന് തുടക്കമിട്ട ശങ്കു എന്ന 
ത്രിജൽ എസ്‌ സുന്ദർ

വെബ് ഡെസ്ക്

Published on Jun 29, 2026, 01:22 AM | 1 min read

ആലപ്പുഴ

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്‌ച 90,983 കുട്ടികൾക്ക് പോളിയോ വാക്‌സിൻ നൽകി. കണ്ടല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ മന്ത്രി എം ലിജു ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ആർ ഷൈനി അധ്യക്ഷയായി. സന്ദേശ പ്രചാരണ പോസ്‌റ്റർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ പ്രകാശിപ്പിച്ചു. 1377 ബൂത്താണ്‌ തുള്ളിമരുന്ന്‌ വിതരണത്തിന്‌ സജ്ജമാക്കിയത്‌. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി വി വിദ്യ, ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ആർ വിവേക്‌കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രശ്‌മി ശ്രീനി, കണ്ടല്ലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ അജിത്ത്, പഞ്ചായത്ത് അംഗം അഡ്വ. എൻ രാജഗോപാൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. പാർവതി പ്രസാദ്, ഡോ. എൻ എസ് സ്‌മിത, ഡോ. അരോമ പ്രസന്നൻ എന്നിവർ സംസാരിച്ചു. തുള്ളിമരുന്ന് നൽകാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വാ ( മോപ്പ് അപ്പ്) ദിവസങ്ങളിൽ മരുന്ന്‌ ലഭ്യമാണ്. മാവേലിക്കര തഴക്കര പഞ്ചായത്തിൽ പോളിയോ തുള്ളിമരുന്ന്‌ വിതരണം മാങ്കാംകുഴി ആനന്ദ മെഡിക്കൽസിൽ പ്രസിഡന്റ്‌ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home