Deshabhimani

കൂപ്പുകുത്തി പൊന്നിന്‍ വില; ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞു

Gold theft
വെബ് ഡെസ്ക്

Published on Nov 20, 2026, 10:53 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞു. ഇതോടെ 92,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലുമെത്തിയിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്.


കഴി‍ഞ്ഞ കുറച്ചുദിവസമായി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ ആയതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്.


വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home