Deshabhimani

ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ 37 ഗ്രാം ഹെറോയിനും 
2കിലോ കഞ്ചാവും പിടിച്ചു

ആർപിഎഫ് പിടികൂടിയ സാഹെബ് അലി കഞ്ചാവുമായി

ആർപിഎഫ് പിടികൂടിയ സാഹെബ് അലി കഞ്ചാവുമായി

avatar
സ്വന്തം ലേഖകൻ

Published on Oct 13, 2026, 02:00 AM | 1 min read

ചെങ്ങന്നൂർ
റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഏകദേശം 8.5 ലക്ഷം രൂപ വിലമതിക്കുന്ന 37 ഗ്രാം ഹെറോയിനും രണ്ടുകിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് വിഭാഗവും ചേർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മാൽഡ ജില്ലയിലെ റാണിനഗർ, ചാറ്റോർ സ്വദേശി സാഹെബ് അലി (32)പിടിയിലായത്‌.​അരോണയ് എക്സ്പ്രസ് ട്രെയിനിൽ എത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സിഐബി എറണാകുളം ഹെഡ് കോൺസ്റ്റബിൾ ജി വിപിൻ, തിരുവനന്തപുരം കോൺസ്റ്റബിൾ എം ആർ മനോജ്, ചെങ്ങന്നൂർ ആർപിഎഫ് എഎസ്ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ട്രെയിനുകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ സീനിയർ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home