അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് 3 വർഷം തടവ്

ഷാൻ
ചേര്‍ത്തല
ബാറിലിരുന്ന് മദ്യപിച്ചത് വീട്ടില്‍ അറിയിച്ചതിന്റെ പകയിൽ അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ വാരണം ഷാന്‍ നിവാസില്‍ ഷാനെ(38) ആണ് ചേര്‍ത്തല അസി. സെഷന്‍സ് ജഡ്‌ജ് എസ് ലക്ഷ്‌മി ശിക്ഷിച്ചത്. 2018 ഡിസംബര്‍ രണ്ടിന് കേളോത്ത്–-പുത്തനമ്പലം റോഡില്‍ കേളോത്ത് കവലയ്‌ക്ക് സമീപമായിരുന്നു സംഭവം. സമീപത്തെ വിവാഹവീട്ടില്‍ പോയ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാര്‍ഡില്‍ വാരണം വേഗത്തില്‍ വീട്ടില്‍ അഭിലാഷിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചതിന് മുഹമ്മ പൊലീസ് രജിസ്‌റ്റര്‍ചെയ്‌തതാണ് കേസ്. രണ്ട്, മൂന്ന് പ്രതികളായ ഗിരീഷ്, സുഖലാല്‍ എന്നിവരെ കോടതി വിട്ടയച്ചു.പ്രതികള്‍ ബാറിലിരുന്ന് മദ്യപിക്കുന്നത് വീട്ടില്‍ വിളിച്ചറിയിച്ചതിലെ വിരോധമാണ് ആക്രമണമെന്നായിരുന്നു കേസ്. മുഹമ്മ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി ജെ ടോള്‍സന്‍ രജിസ്‌റ്റർചെയ്‌ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 27 സാക്ഷികളെ പ്രോസിക്യൂഷനായി വിസ്‌തരിച്ചു. എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലാണ് വിചാരണ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷനായി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി രാധാകൃഷ്‌ണന്‍ ഹാജരായി.









0 comments