റിഥം ട്യൂൺസ് ഓഫ് ഇന്ത്യ ഡിസംബർ 5 ന്

ദമ്മാം: നവയുഗം സാംസ്കാരിക വേദി ഈ ആർ ഇവൻ്റ്സുമായി സഹകരിച്ചു നടത്തുന്ന ‘റിഥം ട്യൂൺസ് ഓഫ് ഇന്ത്യ’ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കെ എസ് ചിത്രയും സംഘവും ആദ്യമായി സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തുന്നു. ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുക്കും. സംഗീത നിശ ഡിസംബർ 5ന് വൈകീട്ട് 5 മണിക്ക് ദമ്മാമിലെ ലൈഫ് പാർക്കിൽ നടക്കും. പത്രസമ്മേളനത്തിൽ നവയുഗം ഭാരവാഹികളായ എം എ വാഹിദ് കാര്യറ, ജമാൽ വില്യപ്പള്ളി, ബിജു വർക്കി, മുഹമ്മദ് ഷിബു, പ്രിജി കൊല്ലം എന്നിവർ പങ്കെടുത്തു. സംഗീത നിശക്കൊപ്പം കിഴക്കപ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്തവിസ്മയങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടും. റിഥം ട്യൂൺസ് ഓഫ് ഇന്ത്യയിലേക്കുള്ള പാസുകൾ ഓൺലൈൻ ആയും, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സ്ഥാപനങ്ങളും, സംഘാടകർ വഴിയും ലഭിക്കുന്നതാണ്.








0 comments