3 റോഡുകൾ തുറന്നു

ചെറിയനാട് പഞ്ചായത്തിലെ സ്റ്റേഡിയം കനാൽ റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ചെറിയനാട് പഞ്ചായത്തിൽ വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമിച്ച പ്ലാവിള മേലത്തേതിൽപ്പടി തയ്യിൽപ്പടി റോഡ്, സ്റ്റേഡിയം കനാൽ റോഡ്, വിളവീട്ടിൽപടി- ഇടയിനേത്ത് റോഡ് എന്നിവ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, ഉഷ മോഹൻ, ബിജു പുത്തൻപാലം, ഷാളിനി രാജൻ എന്നിവർ സംസാരിച്ചു.











0 comments