ad
Deshabhimani

വിൽപ്പനയ്‌ക്ക്‌ സൂക്ഷിച്ച 100 കുപ്പി 
വിദേശമദ്യം പിടിച്ചെടുത്തു

പിടിയിലായ നന്ദകുമാർ

പിടിയിലായ നന്ദകുമാർ

വെബ് ഡെസ്ക്

Published on Oct 04, 2025, 12:26 AM | 1 min read

ചേർത്തല

ആലപ്പുഴ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ്‌ ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ്‌ പരിശോധനയിൽ അനധികൃത വിൽപ്പനയ്‌ക്ക്‌ സൂക്ഷിച്ച 100 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ. കൊക്കോതമംഗലം വാരനാട് കിഴക്കേടത്ത് നന്ദകുമാർ(56) ആണ്‌ പിടിയിലായത്‌. ആഴ്‌ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു പരിശോധന. ​പ്രിവന്റിവ് ഓഫീസർ സി പി സാബുവിന്റെ നേതൃത്വത്തിലെ സംഘത്തിൽ പ്രിവന്റിവ്‌ ഓഫീസർ ഗ്രേഡ് പി അനിലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, അരുൺ അശോക്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുലേഖ എന്നിവർ ഉൾപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home