കഞ്ചാവുമായി യുവാക്കൾ പിടിയിൽ

അനന്തുകുമാർ രെജിലാൽ
അമ്പലപ്പുഴ
വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം, നീർക്കുന്നം സ്വദേശികളായ അനന്തു കുമാർ (24), രെജിലാൽ (26) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്‌മി ജസീറയും സംഘവും അറസ്റ്റുചെയ്തത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിൽ കഞ്ഞിപ്പാടത്തെ ആക്രി കടയിൽ ചില്ലറവിൽപ്പനക്കായി സൂക്ഷിച്ച രണ്ട്‌ലക്ഷം രൂപയിലധികം വിലമതിക്കുന്ന രണ്ട് കിലോയിലധികം കഞ്ചാവാണ് കണ്ടെടുത്തത്.









0 comments