തമ്പകച്ചുവട് സ്‌കൂളിൽ കല്യാണസൗഗന്ധികം കഥകളി

മണ്ണഞ്ചേരി
തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും കഥകളി ശിൽപശാലയും സംഘടിപ്പിച്ചു. സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം സംഘടിപ്പിച്ച പരിപാടിയിൽ കഥകളിയെക്കുറിച്ച് ക്ലാസും കല്യാണസൗഗന്ധികം കഥയുടെ അവതരണവും നടന്നു. ഭീമനായി കലാമണ്ഡലം ജ്യോതിഷും പാഞ്ചാലിയായി ആർ എൽ വി ജയശങ്കറും വേഷമിട്ടു. ആർ എൽ വി അനുരാജ്, -കലാമണ്ഡലം കാർത്തിക്,- പൂർവവിദ്യാർഥി കലാമണ്ഡലം നിതിൻരാജ്,-കലാമണ്ഡലം ഹരികൃഷ്‌ണൻ എന്നിവർ പിന്തുണനൽകി. കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ ഓർഡിനേറ്റർ ഹരിചന്ദന ഉദ്ഘാടനംചെയ്‌തു. പ്രഥമാധ്യാപിക എം ഉഷാകുമാരി, വിദ്യാരംഗം കൺവീനർ എൻ എ സഫീറ, സോഷ്യൽ സർവീസ് സ്‌കീം കൺവീനർ നിത്യാ കാർത്തികേയൻ എന്നിവർ സംസാരിച്ചു.









0 comments