യുവാവ് പിടിയിൽ
പൊലീസാകണമെന്ന മോഹം; കാക്കിയിട്ട് ട്രെയിനിൽ പരിശോധന

പൊലീസ് യൂണിഫോമിൽ അഖിലേഷ് ട്രെയിനിൽ
ആലപ്പുഴ
ട്രെയിനിൽ എസ്ഐ ചമഞ്ഞ് പരിശോധന നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം കള്ളിയോട് രോഹിണി ഭവനിൽ അഖിലേഷ് (30) ആണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസിൽ ശനി പുലർച്ചെയായിരുന്നു സംഭവം. ട്രെയിൻ കായംകുളം കഴിഞ്ഞതോടെയാണ് എസ് വൺ കോച്ചിൽ കേരള പൊലീസിലെ സബ് ഇൻസ്പെക്ടറുടെ വേഷത്തിൽ അഖിലേഷിനെ റെയിൽവേ പൊലീസുകാർ കണ്ടത്. പരിശോധനക്ക് എത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനാണെന്ന ധാരണയിൽ പൊലീസുകാർ അടുത്തെത്തി. അഖിലേഷിന്റെ ഇടപെടലിൽ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് കള്ളിവെളിച്ചത്തായത്. കുട്ടിക്കാലം മുതൽ പൊലീസിൽ ചേരണമെന്ന അഖിലേഷിന് ആഗ്രഹമുണ്ടായിരുന്നു. സിപിഒ പരീക്ഷ എഴുതിയെങ്കിലും ലിസ്റ്റിൽ ഇടം കിട്ടിയില്ല. ആഗ്രഹം കലശലായപ്പോൾ ജൂലൈയിൽ സ്വന്തമായി യൂണിഫോം തയ്പ്പിച്ചു. തൃശൂരിൽ പിഎസ്സി പരീക്ഷയ്ക്കായി പോകുമ്പോൾ കൗതുകത്തിന് ഇത് ധരിക്കുകയായിരുന്നു. ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറിയ അഖിലേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു.









0 comments