വി എസ് അനുസ്‌മരണവും ചിത്രം അനാച്ഛാദനവും

സിപിഐ എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസിൽ വി എസിന്റെ ഛായാചിത്രം ജില്ലാ സെക്രട്ടറി ആർ നാസർ അനാച്ഛാദനംചെയ്യുന്നു
അമ്പലപ്പുഴ
സിപിഐ എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി വി എസ് അച്യുതാനന്ദൻ അനുസ്‌മരണവും ഛായാചിത്ര അനാച്ഛാദനവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസിൽ വി എസിന്റെ ചിത്രം അനാച്ഛാദനവും വാടക്കലിലെ ആലപ്പുഴ സൗത്ത് സർവീസ് സഹകരണബാങ്ക് ഹാളിൽ ചേർന്ന അനുസ്‌മരണ സമ്മേളനവും ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ചിത്രം വരച്ച ടി ബി ഉദയനെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, വിവിധ മത്സരപരീക്ഷകളിലെ റാങ്ക് ജേതാക്കൾ, എസ്എസ്എൽസി, പ്ലസ്ടു വിജയികൾ എന്നിവർക്ക് ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം മെറിറ്റ് അവാർഡുകൾ വിതരണംചെയ്‌തു. ടി എസ് ജോസഫ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, എ ഓമനക്കുട്ടൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ, കെ മോഹൻകുമാർ, പി യു ശാന്താറാം, കെ പി സത്യകീർത്തി, കെ ശിവൻ, കെ യു മധു, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി എന്നിവർ സംസാരിച്ചു.










0 comments