Deshabhimani

ഹരിപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം

School
വെബ് ഡെസ്ക്

Published on Oct 30, 2026, 12:32 AM | 1 min read

ഹരിപ്പാട്

സബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ 6, 9,10,11 തിയതികളിലായി നങ്ങ്യാർകുളങ്ങര  ബിബിഎച്ച്‌എസ്‌എസ്സിൽ നടക്കും. ലോഗോ പ്രകാശനം ഹരിപ്പാട് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എം ബി അനിൽമിത്ര നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബിജു അധ്യക്ഷനായി. ചേപ്പാട്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംകെ മണികുമാർ, നഗരസഭ കൗൺസിലർ മായാദേവി, എഇ മധു, ബി പി സി സുധീർ, സിസ്റ്റർ നിർമല, പ്രധാനാധ്യാപിക റൂബി, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് എന്നിവർ പങ്കെടുത്തു. ​ ബി ബി യു പി സ്കൂളിലെ വിദ്യാർഥിനി ശ്രീചന്ദനയാണ് ലോഗോ തയാറാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home