ദ്വിദിന സഹവാസ ക്യാമ്പ്

കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിലെ സോഷ്യൽ സർവീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിലെ സോഷ്യൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് ‘പടവ് 2026' മുതുകുളം സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനംചെയ്‌തു. എസ്എംസി ചെയർമാൻ അനീഷ് എസ് ചേപ്പാട് അധ്യക്ഷനായി. മുതുകുളം പഞ്ചായത്തംഗം ബി സുനിത, പ്രധാനാധ്യാപകൻ ബിജു വി മുതുകുളം, സോഷ്യൽ സർവീസ് സ്‌കീം കോ-–ഓർഡിനേറ്റർ ഒ ഷീബ, സീനിയർ അസിസ്‌റ്റന്റ് ടി ശ്രീജ, ആർ രമേശ് എന്നിവർ സംസാരിച്ചു. മുട്ടം സി ആർ ആചാര്യ, രാജീവ് കണ്ടല്ലൂർ എന്നിവർ ക്ലാസുകൾ നയിച്ചു. പഠനയാത്രയും കായികപരിശീലനവും ആരോഗ്യ സർവേയും നടന്നു.








0 comments